Header Ads

  • Breaking News

    സംസ്ഥാനത്തെ കോളേജുകളില്‍ ഇന്ന് എബിവിപിയുടെ പഠിപ്പ്മുടക്ക്



    തൃശ്ശൂര്‍: സംസ്ഥാനത്തെ കോളേജുകളില്‍ ഇന്ന് എബിവിപിയുടെ പഠിപ്പ്മുടക്ക്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ സെമിനാര്‍ നടത്താന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഇന്ന് പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
    എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില് പ്രതിഷേധിച്ച്‌ എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
    ഇന്നലെ രാവിലെ 9.30 ഓടെ യാണ് കേരള വര്‍മ്മ കോളേജില് എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പൗരത്വ ബില്ലിനെ അനുകൂലിച്ച്‌ സെമിനാര്‍ നടത്താന്‍ എബിവിപി കഴിഞ്ഞദിവസം നടത്തിയ ശ്രമം എസ്‌എഎഫ്‌ഐ തടഞ്ഞിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് എസ്‌എഫ്‌ഐയുടെ മര്‍ദ്ദനമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad