Header Ads

  • Breaking News

    പാപ്പിനിശ്ശേരി ഇനി ക്യാമറക്കണ്ണുകളിൽ സുരക്ഷിതം


    പാപ്പിനിശ്ശേരി:
    അനിയന്ത്രിതമായി മാലിന്യം തള്ളിയതിനാൽ പൊറുതി മുട്ടിയ പാപ്പിനിശ്ശേരി ദേശീയ പാതയോരത്ത് നടക്കുന്ന കാഴ്ചകളെല്ലാം ഇനി ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കും. 24 മണിക്കൂറും പൂർണ സജ്ജമായി പ്രവർത്തിക്കുന്ന ഏഴ് ക്യാമറകൾ ഇനി കാവലാളായി പ്രവർത്തിക്കും. ഏറ്റവും അത്യാധുനിക സംവിധാനമുള്ള ക്യാമറകളെല്ലാം വിവിധ സ്ഥാപനളുടെ സഹായത്തോടെ മൂന്നുലക്ഷം രൂപ ചെലവാക്കി യാണ് സ്ഥാപിച്ചത്. വളപട്ടണം പാലത്തിന്റെ വടക്കുഭാഗം മുതൽ ചുങ്കംവരെയുള്ള ഭാഗത്തെ ഓരോ അനധികൃത നീക്കവും ക്യാമറയിൽ തെളിയും. ഇവയുടെ ദൃശ്യങ്ങൾ 24 മണിക്കൂറും തൽസമയം പഞ്ചായത്തിലെ പ്രത്യേക കംപ്യൂട്ടറിലും പഞ്ചായത്ത് സെക്രട്ടറിയുടെ മൊബൈലിലും അതത് സമയം തെളിയും.

    പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ 20 ദിവസം പ്രവർത്തനക്ഷമമാക്കിയപ്പോൾ മാലിന്യം തള്ളുന്ന ആറു വാഹനം പിടികൂടി 25,000 രൂപ പിഴയിടാക്കി. കൂടാതെ, കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളുടെ വിശദാംശം പോലീസിന് കൈമാറാനും സാധിച്ചിട്ടുണ്ട്.

    ക്യാമറയുടെ പ്രവർത്തനം തളിപ്പറമ്പ് സബ് കളക്ടർ എസ്.ഇലക്കിയ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ അധ്യക്ഷതവഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ വി.സഹദേവൻ മുഖ്യ പ്രഭാഷണം നടത്തി. സി. റീന, കെ.ബി.ഷംസുദീൻ, പി.പി.ഷാജിർ, ടി.വേണുഗോപാലൻ, കെ.പി. വൽസൻ, എം.സി.ദിനേശൻ, മാണിക്കര ഗോവിന്ദൻ, കെ.പി.റഷീദ്, സി.എച്ച്.ആലിക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad