Header Ads

  • Breaking News

    മാമാങ്കത്തിന്റെ ഫൈനൽ കട്ട് കഴിഞ്ഞപ്പോൾ ആ രംഗങ്ങൾ ഒഴിവാക്കി; മാമാങ്കത്തിൽ തന്നെ കാണുവാൻ സാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നീരജ് മാധവ്


    മാമാങ്കം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ താരങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്ന ഒരാളായിരുന്നു നീരജ് മാധവ്. മാമാങ്കത്തിന്റെ സെറ്റിൽ വെച്ചുണ്ടായ മമ്മൂട്ടിയോടൊപ്പം ഉള്ള അനുഭവങ്ങളും നീരജ് മുമ്പ് പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ മാമാങ്കം സിനിമ റിലീസ് ചെയ്തപ്പോൾ നീരജിനെ അതിൽ കാണുവാൻ സാധിക്കുന്നില്ല. താൻ എന്തുകൊണ്ടാണ് മാമാങ്കത്തിൽ ഇല്ലാതെപോയത് എന്നതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് നീരജ് മാധവ്.മാമാങ്കത്തിൽ താൻ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് നിരവധി ആളുകൾ എന്നോട് ചോദിച്ചു എന്നും ചിത്രത്തിൽ അതിഥി വേഷം ആയിട്ടാണ് നീരജ് എത്തിയിരുന്നത് എന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ഏപ്രിൽ മാസം ആയിരുന്നു ഷോട്ട്.


    അതിഥി വേഷമാണെങ്കിലും സിനിമയിൽ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നതുകൊണ്ടു തന്നെ അതിനായി അൽപം കഠിനാദ്ധ്വാനവും ചെയ്യേണ്ടി വന്നു എന്നും ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും ഇതിനായി പഠിച്ചു എന്നും അദ്ദേഹം പറയുന്നു. എന്നാൽ അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും സ്റ്റണ്ട് ടീമിലും താരനിരയിലും മാറ്റങ്ങൾ ഉണ്ടാവുകയും സിനിമയോട് യോജിക്കാത്തതിനാൽ നീരജിന്റെ ഫൈറ്റ് സീക്വൻസ് മാറ്റിവയ്ക്കുന്നുവെന്ന് പറയുകയും ചെയ്തു. അങ്ങനെ ഫൈനൽ കട്ടിൽ ആ രംഗം ഒഴിവാക്കി. ആ തീരുമാനം അല്പം വേദനിപ്പിക്കുന്നതായിരുന്നു എന്നും എന്നാൽ തനിക്ക് ആരോടും പരാതി ഇല്ല എന്നും അതൊരു നല്ല തീരുമാനം ആണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്നും താരം പറയുന്നു. നീരജിനെ നീക്കം ചെയ്ത രംഗം യുട്യൂബിൽ ഡിലീറ്റഡ് സീൻസ് ആയി അപ്‍ലോഡ് ചെയ്യുമെന്നും അറിയിച്ചു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഇനിയും തനിക്ക് കാത്തിരിക്കേണ്ടി വരുമെന്നും നീരജ് പറയുന്നുണ്ട്.

    നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെതിയത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

    കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു. ഈ ഒരു ചരിത്രമാണ് മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്

    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad