Header Ads

  • Breaking News

    തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു


    തളിപ്പറമ്പ മംഗലശേരിയിൽ നിർത്തിയിട്ട സ്‌കൂട്ടര്‍ തനിയെ കത്തിനശിച്ചു. മംഗലശേരിയിലെ കൊങ്ങാടന്‍ വീട്ടില്‍ ദേവസ്യയുടെ കെഎല്‍ 59 കെ. 8556 ഹോണ്ട ഡിയോ സ്‌കൂട്ടറാണ് കത്തി നശിച്ചത്. ദേവസ്യ ഇന്നലെ തളിപ്പറമ്പ് ടൗണില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയതായിരുന്നു.
    രാത്രി ഏഴോടെ വീട്ടിലേക്ക് തിരിച്ചുപോകവെ മാധവനഗറിലെ കടക്ക് മുന്നില്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് സ്‌കൂട്ടറില്‍ സീറ്റിനടിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ദയിൽ പെട്ടത്. പെട്ടെന്ന് തീ ആളിപ്പടയുകയും ചെയ്തു. നാട്ടുകാര്‍ ശ്രമിച്ചിട്ട് തീയണക്കാന്‍കഴിയാതിരുന്നതോടെ അഗ്നിശമനസേനയെ വിളിച്ചുവരുത്തിയാണ് തീയണച്ചത്.

    No comments

    Post Top Ad

    Post Bottom Ad