Header Ads

  • Breaking News

    ‘പൊതു ഇടം എന്റേതും’; സംസ്ഥാനത്തെ നൂറുനഗരങ്ങളില്‍ ഇന്ന് രാത്രിയില്‍ സ്ത്രീകള്‍ നടക്കുന്നു




    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​നി​താ- ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ത്രി 11 മു​ത​ല്‍ പു​ല​ര്‍​ച്ചെ ഒ​രു മ​ണി വ​രെ 'പൊ​തു​ഇ​ടം എ​ന്‍റേ​തും' എ​ന്ന രാ​ത്രി ന​ട​ത്തം ഞാ​യ​റാ​ഴ്ച ന​ട​ക്കും. സം​സ്ഥാ​ന​ത്ത് 100 ല​ധി​കം സ്ഥ​ല​ങ്ങ​ളി​ലാ​ണ് രാ​ത്രി​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

    'പൊ​തു​ഇ​ടം എ​ന്‍റേ​തും' എ​ന്ന സ​ന്ദേ​ശം എ​ല്ലാ​വ​രി​ലും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് രാ​ത്രി ന​ട​ത്ത​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ വ​ര്‍​ദ്ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ പൊ​തു​ബോ​ധം ഉ​ണ​ര്‍​ത്തു​ന്ന​തി​നും നി​ല​വി​ലു​ള​ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ്ത്രീ​ക​ള്‍​ക്ക് അ​ന്യ​മാ​കു​ന്ന പൊ​തു ഇ​ട​ങ്ങ​ള്‍ തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

    ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, സിനിമാ താരം പാര്‍വതി, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ ഐ.എ.എസ്., ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., അസി. കളക്ടര്‍ അനു ഐ.എ.എസ്., എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, ഷാജി കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, പി.എസ്. ശ്രീകല തുടങ്ങിയവര്‍ മാനവിയം വീഥിയില്‍ രാത്രി നടത്തത്തില്‍ പങ്കെടുക്കും.

    No comments

    Post Top Ad

    Post Bottom Ad