Header Ads

  • Breaking News

    ഹയർ സെക്കൻഡറി-എസ്.എസ്.എൽ.സി. പൊതുപരീക്ഷകൾ ഒരുമിച്ച്; ഒരു ബെഞ്ചില്‍ അഞ്ചുപേർ



    ബെഞ്ചിൽ കുത്തിത്തിരുകി ഇരുത്തി, കുട്ടികളെ സമാധാനത്തോടെ പരീക്ഷയെഴുതാൻ വിടാതെ വിദ്യാഭ്യാസവകുപ്പ്. ഹയർ സെക്കൻഡറി-എസ്.എസ്.എൽ.സി. പൊതുപരീക്ഷകൾ ഒരുമിച്ചുനടത്താനുള്ള തീരുമാനം കുട്ടികളെ പരീക്ഷിക്കൽ കൂടിയാവും.

    ഡിസംബർ ഒമ്പതിനാരംഭിക്കുന്ന രണ്ടാംപാദവാർഷിക പരീക്ഷയിൽ ഒരു ബെഞ്ചിൽ അഞ്ചുകുട്ടികളെ വീതം ഇരുത്തണമെന്നാണ് പരീക്ഷാവിഭാഗം ജോയന്റ് ഡയറക്ടറുടെ സർക്കുലറിലുള്ളത്. പൊതുപരീക്ഷകൾ ഒന്നിച്ചാക്കുന്നതിന്റെ പരീക്ഷണമായി രണ്ടാംപാദ വാർഷികപരീക്ഷ നടത്താനാണ് അധികൃതർ ആലോചിക്കുന്നത്.

    ഒരു ബെഞ്ചിൽ ഹയർ സെക്കൻഡറിയിൽനിന്ന് മൂന്നുപേരെയും രണ്ട് എസ്.എസ്.എൽ.സി.ക്കാരെയും ഇരുത്താനാണ് നിർദേശം. എന്നാലിത് പ്രശ്നമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചോദിച്ചെഴുതാനും കോപ്പിയടിക്കാനുമുള്ള സാധ്യത കൂടും. തിങ്ങി ഞെരുങ്ങി ബെഞ്ചിൽ ഇരിക്കുമ്പോഴുള്ള അസ്വസ്ഥതയുമുണ്ടാവും. അധിക പേപ്പർ വാങ്ങുന്നതിനും സംശയനിവാരണത്തിനും മറ്റുമായി ഓരോ തവണ വിദ്യാർഥികൾ എഴുന്നേൽക്കുമ്പോഴും മറ്റുള്ളവരുടെ എഴുത്ത് തടസ്സപ്പെടും.

    പൊതുപരീക്ഷയിൽ രജിസ്ട്രേഷൻ നമ്പറുകൾ അനുസരിച്ച് സോഫ്റ്റ്വേറിലൂടെയാണ് സീറ്റ് ക്രമീകരണം.

    അഞ്ച് വിദ്യാർഥികളെ ഒരു ബെഞ്ചിലിരുത്തുന്നത് അപ്രായോഗികമാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പൊതുപരീക്ഷകൾ ഒരുമിച്ചു നടത്തുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ പറഞ്ഞു.

    എസ്.എസ്.എൽ.സി-ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ചു നടത്തുന്നതിൽ പ്രതിഷേധവും ഉയരുന്നു. യു.ഡി.എഫ്. അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

    No comments

    Post Top Ad

    Post Bottom Ad