Header Ads

  • Breaking News

    ഇന്ത്യക്കാരന് മറ്റൊരു സംസ്ഥാനത്തേക്ക് പോകാന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്: രാജ്യത്തിന്റെ സമഗ്രതയെ നശിപ്പിക്കുമെന്ന് ആരോപണം


    പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്ത് നടപ്പിലാക്കിയ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപടിക്കെതിരെ ആരോപണം ഉയരുന്നു. എന്താണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്. നോര്‍ത്ത് ഈസ്റ്റില്‍ നടപ്പിലാക്കിയ നിയമമാണിത്. ഇന്ത്യയിലെ ഒരാള്‍ക്ക് മറ്റൊരു സംസ്ഥാനത്തേക്ക് പോകണമെങ്കില്‍ വിസയ്ക്ക് സമാനമായ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എടുത്തിരിക്കണം.
    ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നിയമം രാജ്യത്തിന്റെ സമഗ്രതയെ നശിപ്പിക്കുമെന്ന് സുന്നി യുവജന സംഘം പറയുന്നു. രാജ്യത്ത് പ്രതിഷേധം നടക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നടപടി കേന്ദ്രം കൊണ്ടുവന്നതെന്നും അവര്‍ ആരോപിക്കുന്നു. ഒരു ഇന്ത്യക്കാരന് രാജ്യത്തുടനീളം സഞ്ചരിക്കാനും ജോലി ചെയ്യാനുള്ള അവകാശത്തെയാണ് ഈ ഐഎല്‍പിയിലൂടെ ചൂഷണം ചെയ്യുന്നത്.
    ആദിവാസി മേഖലയ്ക്ക് സംരക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഐഎല്‍പി നടപ്പാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ആര്‍ട്ടിക്കിള്‍ 370 നിലവിലുണ്ടായിരുന്നപ്പോള്‍ കശ്മീരില്‍ ആളുകള്‍ക്ക് പോകുന്നതിനും ജോലി ചെയ്യുന്നതിനും യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്നും എസ്.വൈ.എസ് ആരോപിക്കുന്നു.

    ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എടുത്ത രാജ്യത്തെ ആദ്യത്തെ ആളാണെന്ന് പറഞ്ഞ് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മണിപൂരിലേക്ക് പോകാന്‍ വേണ്ടിയാണ് രാം മാധവ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എടുത്തിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad