Header Ads

  • Breaking News

    ബമ്ബര്‍ ഓഫര്‍ ;റിയല്‍മിയുടെ 3i ഫോണുകള്‍ 6999 രൂപയ്ക്ക്



    ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ബിഗ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഓഫറുകള്‍ നടന്നുകൊണ്ടിരിക്കുകയാണ് .ഈ ഓഫറുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വളരെ ലാഭകരമായ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നു .കൂടാതെ HDFC ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .റിയല്‍മിയുടെ 3ഐ എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇതേ ഓഫറുകളില്‍ 6999 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്
    റിയല്‍മിയുടെ 3ഐ

    ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ,6.22 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P60 Octa Core 2.0 GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .

    ആന്‍ഡ്രോയിഡിന്റെ 9പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് .ഡ്യൂവല്‍ സിം + മെമ്മറി കാര്‍ഡ് സ്ലോട്ട് ആണ് ഇതിനുള്ളത് .ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് റിയല്‍മി 3ഐ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

    13+2 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ മോഡലുകള്‍ക്കുള്ളത് .4230 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .

    ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ കൂടാതെ ഫേസ്‌അണ്‍ലോക്ക് സംവിധാനങ്ങളും ഈ സ്മാര്‍ട്ട് ഫോണുകളില്‍ എടുത്തു പറയേണ്ടതാണ് .ഡയമണ്ട് ബ്ലാക്ക് ,ഡയമണ്ട് ബ്ലൂ ,ഡയമണ്ട് റെഡ് എന്നി നിറങ്ങളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്

    No comments

    Post Top Ad

    Post Bottom Ad