Header Ads

  • Breaking News

    ഓപ്പറേഷൻ രുചി : കണ്ണൂരിൽ 26 ഭക്ഷ്യവിൽപ്പനാ സ്ഥാപനങ്ങൾക്ക് പിടിവീണു, പിഴയടയ്ക്കാന്‍ നിര്‍ദേശം


    കണ്ണൂർ: 
    ക്രിസ്തുമസ് -പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ബേക്കറികളിൽ വിൽപ്പനയ്ക്കു വെച്ച കേക്കുകൾ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി ഊർജ്ജിതമാക്കി. ഓപ്പറേഷൻ രുചിയെന്ന് പേരിൽ നടത്തുന്ന പരിശോധന 22 വരെ തുടരും. ജില്ലയിലെ പ്രധാന കേക്ക് നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന തലശേരി, കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് പഴയങ്ങാടി തുടങ്ങിയ സ്ഥലങ്ങണ്ടിലാണ് പരിശോധന ശക്തമാക്കിയത്.

    ഓപ്പറേഷന്‍ രുചി പദ്ധതിയില്‍ കേക്കുകളാണ് പ്രധാനമായി പരിശോധിക്കുന്നത്. ബേക്കറികളിലൂടെ മറ്റ് ഉത്പന്നമെന്ന പേരില്‍ വൈന്‍ വില്പന നടത്തുന്നുണ്ടോയെന്നും പരിശോധിക്കും. അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചി വര്‍ധകങ്ങള്‍, കൃത്രിമ നിറങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങിയവ ക്രമാതീതമായി ചേര്‍ക്കുന്നത് തടയാനാണ് നടപടി. ജില്ലയിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് 26 സ്ഥാപനങ്ങള്‍ക്ക് നേരത്തെപിഴ ചുമത്തിയിരുന്നു.

    63 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. 65,000 രൂപ പിഴയീടാക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പ് രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു പരിശോധന നടത്തിയത്. ആദ്യ ഘട്ടം 57 സ്ഥാപനങ്ങളിലും തട്ടുകടകളിലും പരിശോധന നടത്തി. 17 സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 13 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നടപടിയെടുത്ത സ്ഥാപനങ്ങളില്‍ പലതും വൃത്തിഹീനമായ നിലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ചില സ്ഥാപനങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്നതിന് കൃത്രിമ നിറങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. ചിലയിടത്ത് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച ശീതീകരണ സംവിധാനങ്ങളും ഫ്രിഡ്ജും തകരാറിലായിരുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കാനുള്ള നടപടിയുടെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

    No comments

    Post Top Ad

    Post Bottom Ad