Header Ads

  • Breaking News

    പടന്നപ്പുറം നാടകോത്സവം -2019



    പടന്നപ്പുറം പൊതുജന വായനശാല, റെഡ്സ്റ്റാർ ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2019 ഡിസമ്പർ 7 മുതൽ 11 വരെ പടന്നപ്പുറത്ത് നടത്തുന്ന നാടകോത്സവത്തിന്റെ   പ്രചരണത്തിനായി മണ്ടൂർ ഭാസ്ക്കരൻപീടികയിൽ സ്ഥാപിച്ച നാടകക്കുതിര ശ്രദ്ധ ആകർഷിക്കുന്നു. പടന്നപ്പുറത്ത് പൊതുജന വായനശാലക്ക് സമീപം സ്ഥാപിച്ച ചകിരി കൊണ്ട് നിർമ്മിച്ച കൂറ്റൻ പക്ഷിയുടെ സ്തൂപവും ആകർഷകമാണ് ' പ്രശസ്ത ശില്പി കെ കെ.ആർ വെങ്ങരയുടെ നിർദ്ദേശപ്രകാരം സംഘാടക സമിതി പ്രചരണ കമ്മിറ്റിയുടെ പ്രവർത്തകർ കഠിനാധ്വാനത്തിലൂടെ തയ്യാറാക്കിയ രണ്ടു ശില്പങ്ങളും ശ്രദ്ധേയമാകുന്നു. വ്യവസായ - യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ' മുൻ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി ടീച്ചർ, ശ്രീ.ടി.വി.രാജേഷ് MLAi സിനിമാ താരങ്ങളായ ഇന്നസെന്റ്,  'ഗിന്നസ് പക്രു "ജയരാജ് വാര്യർ, ഇബ്രാഹിം വെങ്ങര തുടങ്ങിയ സിനിമാ-നാടകരംഗത്തെ പ്രമുഖർ വിവിധ ഉദ്ഘാടന - സമാപന സമ്മേളനങ്ങളിലും നാടക പ്രവർത്തക സംഗമം 1. പഴയ കാല പ്രവർത്തക കൂട്ടായ്മ തുടങ്ങിയവയിലായി പങ്കെടുക്കും മുഴുവൻ ആളുകളേയും പടന്നപ്പുറത്തേക്ക് സ്വാഗതം ചെയ്യുന്നു.


    No comments

    Post Top Ad

    Post Bottom Ad