Header Ads

  • Breaking News

    108 ആം​ബു​ല​ന്‍​സി​ലെ ആ​ദ്യ​പ്ര​സ​വം പ​യ്യ​ന്നൂ​രി​ലെ ആം​ബു​ല​ന്‍​സി​ല്‍; പുഷ്പയുടെ സുഖ പ്രസവത്തിന് തുണയായി ടെക്നിഷ്യനും ഡ്രൈവറും



    പ​യ്യ​ന്നൂ​ര്‍:
    സ​ര്‍​ക്കാ​രിന്‍റെ 108 ആം​ബു​ല​ന്‍​സി​ലെ ആ​ദ്യ​പ്ര​സ​വം പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​നി​വ്-108 ആം​ബു​ല​ന്‍​സി​ല്‍. ബീ​ഹാ​ര്‍ സ്വ​ദേ​ശി പു​ഷ്പ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഈ ​ആം​ബു​ല​ന്‍​സി​ല്‍ പെ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്. ‌പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പു​ഷ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യു​യ​ർ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ ഉ​ട​നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള‌​ജി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്.

    പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മ​ഗ്ര ട്രോ​മ കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച ക​നി​വ് 108 ആം​ബു​ല​ന്‍​സി​ലാ​യി​രു​ന്നു യാ​ത്ര. ഇ​തി​നി​ട​യി​ലാ​ണു പി​ലാ​ത്ത​റ​യെ​ത്തി​യ​പ്പോ​ള്‍ പു​ഷ്പ പ്ര​സ​വി​ച്ച​ത്.‌ആം​ബു​ല​ന്‍​സി​ലെ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ കെ.​ജെ സ​ന്തോ​ഷി​ന്‍റെ​യും ഡ്രൈ​വ​ര്‍ ജി​തി​ന്‍റെ​യും ഇ​ട​പെ​ട​ല്‍ പു​ഷ്പ​ക്കു തു​ണ​യാ​യി. ആ​ശു​പ​ത്രി ന​ഴ്‌​സിം​ഗ് രം​ഗ​ത്തു പ​ത്തു​വ​ര്‍​ഷ​ത്തെ പ​രി​ച​യ​മു​ള്ള സ​ന്തോ​ഷ് പെ​രു​മ്പ​ട​വ് സ്വ​ദേ​ശി​യാ​ണ്.

    ഡ്രൈ​വ​ര്‍ ജി​തി​ന്‍ ആ​ല​ക്കോ​ട് സ്വ​ദേ​ശി​യും. എ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മീ ഓ​ഫി​സ​റാ​യ പ്രീ​ത​യു​ടെ വീ​ട്ടു​വേ​ല​ക്കാ​രി​യാ​ണു പു​ഷ്പ. ആം​ബു​ല​ന്‍​സി​ല്‍ പ്രീ​ത​യു​മു​ണ്ടാ​യി​രു​ന്ന​തു സ​ന്തോ​ഷി​നും ജി​തി​നും സ​ഹാ​യ​ക​വു​മാ​യി. ആം​ബു​ല​ന്‍​സി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള ഹൈ​ദ​രാ​ബാ​ദി​ലെ ജി​വി​കെ എ​മ​ര്‍​ജ​ന്‍​സി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണു സ​ന്തോ​ഷും ജി​തി​നും. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു.

    No comments

    Post Top Ad

    Post Bottom Ad