Header Ads

  • Breaking News

    'വീട്ടുചെലവ് നടത്താന്‍ വേണ്ടി ഞങ്ങള്‍ വാര്‍ക്കപ്പണിക്ക് പോയതാണ്' KSRTC നോട്ടീസില്‍ ജീവനക്കാരന്‍ എഴുതിവെച്ചത്


    ശമ്ബളം വൈകുന്നതിലും മറ്റും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. അതിനിടെ ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍ പതിപ്പിച്ച നോട്ടീസിന് ചുവടെ ഒരു ജീവനക്കാരന്‍ എഴുതിയ കമന്‍റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

    'സ്ഥിരം ജീവനക്കാരില്‍ ചിലര്‍ കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് കോര്‍പറേഷന്‍റെ കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് തടസം സൃഷ്ടിക്കുന്നതിനാല്‍ സ്ഥിരമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്'- ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പേരില്‍ പതിപ്പിച്ച നോട്ടീസാണിത്. ഇതിന് ചുവടെ, 'ഞങ്ങള്‍ വാര്‍ക്കപണിക്ക് പോയതാണ്, വീട്ടുചിലവ് നടത്താനായി' എന്നാണ് ഒരു ജീവനക്കാരന്‍ എഴുതിവെച്ചത്.

    കൂടാതെ കാര്യക്ഷമമായ സര്‍വ്വീസ് നടത്തിപ്പിന് എന്ന വാചകത്തിന്‍റെ അടിയില്‍ 'പിടിപ്പില്ലാതെ' എന്നും എഴുതിവെച്ചിട്ടുണ്ട്. ആരാണ് ഇത് എഴുതിയതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഏതായാലും കെഎസ്‌ആര്‍ടിസിയിലെ ഈ നോട്ടീസ് ഇതിനോടകം സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ചര്‍ച്ചയായിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad