Header Ads

  • Breaking News

    അശ്ലീല വെബ്‌സൈറ്റുകളില്‍ പോണ്‍ കാണുന്നവരെങ്കില്‍ ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം



    അശ്ലീല വെബ്്സൈറ്റുകള്‍ കാണുന്നവരെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നമെന്നുള്ള നിലയിലാണ് പുതിയ വിവരങ്ങള്‍. അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ടൂളുകളെ കുറിച്ചാണ് കംപ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരായ പ്രൂഫ് പോയിന്റ് മുന്നറിയിപ്പ് നല്‍കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 'PsiXBot' എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഇത് സാധ്യമാക്കുന്നത്.

    സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വിഡിയോയോ പാട്ടുകളോ സോഫ്‌റ്റ്വെയറോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴെല്ലാമായിരിക്കും 'PsiXBot' നിങ്ങളുടെ കംപ്യൂട്ടറിലെത്തുന്നത്. അശ്ലീല വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് 'PsiXBot' സജീവമാവുക. ഇരകളെ കണ്ടെത്തി വിഡിയോ റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കും. പണം തന്നില്ലെങ്കില്‍ അശ്ലീല സൈറ്റ് കാണുന്ന വിഡിയോയും തിരച്ചില്‍ ഹിസ്റ്ററിയും കുടുംബക്കാര്‍ക്ക് അയക്കുമെന്നായിരിക്കും ഭീഷണി. എന്നാല്‍ ഹാക്കര്‍മാരുടെ ഭീഷണിയ്ക്ക് വഴങ്ങരുതെന്നാണ് സുരക്ഷാ ഉപദേശകര്‍ പറയുന്നത്.

    ഇത്തരം ഭീഷണി വന്നാല്‍ പ്രാദേശിക പൊലീസ് സംവിധാനത്തില്‍ പരാതി നല്‍കണം. കൂടാതെ സുരക്ഷിതമല്ലാത വെബ്‌സൈറ്റുകളില്‍ നിന്നും ഒരു കാരണവശാലും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുന്നതും ആപ്ലിക്കേഷനുകളും സോഫ്‌റ്റ്വെയറുകളും യഥാസമയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യണം. അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്വേഡുകള്‍ നല്‍കുകയും ഇടയ്ക്കിടെ പാസ് വേഡ് മാറ്റുന്നതും സുരക്ഷിതത്വം ഉറപ്പ് വരുത്തും.

    No comments

    Post Top Ad

    Post Bottom Ad