Header Ads

  • Breaking News

    പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ: രാത്രിയിലും ഇൻഫർമേഷൻ കേന്ദ്രം പ്രവർത്തിക്കും


    പയ്യന്നൂർ: 
    പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ രാത്രികാലങ്ങളിൽ അടച്ചിട്ട ഇൻഫർമേഷൻ കൗണ്ടർ തുറന്ന് പ്രവർത്തിക്കാൻ റെയിവൽവേയുടെ നിർദ്ദേശം. സെപ്റ്റംബർ 26 മുതൽ രാത്രിയിൽ അടച്ചിട്ട കൗണ്ടറാണ് തിങ്കളാഴ്ച മുതൽ രാത്രികാലങ്ങളിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
    നേരത്തേ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കൗണ്ടർ ടിക്കറ്റ് പരിശോധകനെ ആക്രമിച്ചതിന്റെ പേരിലാണ് രാത്രികാലസേവനം റെയിൽവേ അവസാനിപ്പിച്ചത്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രാത്രി പത്തിന് അടച്ചിടുന്ന ഇൻഫർമേഷൻ കൗണ്ടർ രാവിലെ ആറിന് മാത്രമേ തുറക്കുകയുണ്ടായിരുന്നുള്ളൂ. ഒട്ടേറെ രാത്രികാല സർവീസുകൾ പ്രയോജനപ്പെടുത്തുന്ന എ ക്ലാസ് സ്റ്റേഷനുകളിലൊന്നായ പയ്യന്നൂരിൽ ഇൻഫർമേഷൻ കൗണ്ടർ അടച്ചിട്ടത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
    തുടർന്ന് ജനപ്രതിനിധികളും നഗരസഭയും ഇൻഫർമേഷൻ കൗണ്ടർ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടിരുന്നു. പയ്യന്നൂർ താലൂക്ക് വികസന സമിതി യോഗത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ അധികൃതർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ ആവശ്യം ശക്തമായതോടെയാണ് കൗണ്ടറിന്റെ പ്രവർത്തനം രാത്രികാലങ്ങളിൽ പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad