Header Ads

  • Breaking News

    മയക്കു മരുന്നുമായി രണ്ട് പേരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു


    വിപണിയില്‍ ഒരുലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുപോയി രണ്ട് യുവാക്കളെ രണ്ട് യുവാക്കളെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട കിഴുന്നപ്പാറ സ്വദേശി പ്രണവ്, കണ്ണൂര്‍ തോട്ടട സ്വദേശി മൂഹമ്മദ് അസ്റുദ്ദീന്‍ എന്നിവരെയാണ് പയ്യന്നൂര്‍ എസ്. എച്ച്. ഒ ഏ. വി ദിനേശനും എസ്. ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. മുബൈയില്‍ നിന്നും മംഗലാപുരം വഴി എത്തിച്ച മയക്കുമരുന്ന് ബസ്സ് മാര്‍ഗ്ഗം ഇരുവരം ചേര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്ക് എത്തിക്കുന്നുണ്ടേന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവര്‍ക്കായി വലവിരിച്ചത്. മംഗലാപുരത്ത് നിന്നും ഇവര്‍ കണ്ണൂർ ഭാഗത്തേക്കുള്ള ബസുകളില്‍ മാറി മാറി കയറിയാണ് പയ്യന്നൂരിലെത്തിയത്. പയ്യന്നൂര്‍ പെരുമ്പ കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍റില്‍ നിന്നും പ്രതികള്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍റിലേക്ക് സ്വകാര്യ ബസില്‍ കയറിയെങ്കിലും ഇവരെ ബസ് സ്റ്റാന്‍റില്‍ വെച്ച് തളിപ്പറമ്പ് ഡി. വൈ. എസ്. പിയുടെ ഷാഡോ പോലീസും പയ്യൂന്നൂര്‍ പോലീസും കൂടി പിടികൂടുകയായിരുന്നു. പതിനാറ് ഗ്രാം ചരസ്, ഏഴ് ഗ്രാം ബ്രൗൺ ഷുഗര്‍ എന്നിവയാണ് യുവാക്കളില്‍ നിന്നും പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad