Header Ads

  • Breaking News

    യൂണിവേഴ്സിറ്റി കോളജിൽ നടന്നത് കണ്ണൂർ മോഡൽ ആക്രമണം: മുല്ലപ്പള്ളി രാമചന്ദ്രൻ



    കൊച്ചി : കണ്ണൂർ മോഡൽ ആക്രമണമാണ് യൂണിവേഴ്സിറ്റി കോളജിൽ നടന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടപെടേണ്ട പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണ്. സംസ്ഥാനം ദുരന്തപൂർണമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ വീട്ടിലെ ജോലിക്കാരെയും കൊണ്ട് മുഖ്യമന്ത്രി വിദേശയാത്രയിലാണെന്നും മുല്ലപ്പള്ളി കൊച്ചിയിൽ പറഞ്ഞു. 


    അതേസമയം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്ഐക്കാര്‍ക്കെതിരെ കൂടുതല്‍ കേസെടുത്ത് പൊലീസ്. കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിനെ ആക്രമിച്ചതിന് വധശ്രമക്കുറ്റം ചുമത്തി. അമലിനെ ആക്രമിച്ചതിന് കോളജ് യൂണിയന്‍ ചെയര്‍മാനടക്കം ആറ് പേര്‍ക്കെതിരെയും കേസെടുത്തു. കെ.എസ്.യു പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അക്രമികളെ പിടികൂടുമെന്ന ഉറപ്പ് പൊലീസ് ലംഘിച്ചാല്‍ വീണ്ടും സമരം തുടങ്ങുമെന്ന കെ.എസ്.യു. യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മാഫിയ, ലഹരി സംഘങ്ങളുടെ പിടിയിലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു. പരുക്കേറ്റെന്ന് അവകാശപ്പെട്ടെങ്കിലും എസ്.എഫ്.ഐ ഇതുവരെ പരാതി നല്‍കിയില്ല. 

    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad