Header Ads

  • Breaking News

    സിപിഎം അക്രമം നേതൃത്വത്തിന്റെ അറിവോടെ, ജനകീയമായി ചെറുത്ത് നിൽക്കും :എസ് ഡി പി ഐ



    മട്ടന്നൂർ

    ബാബരി വിധിയിൽ പ്രതിഷേധിച്ച് ജനാധിപത്യ രീതിയിൽ രാഷ്ട്രപതിക്ക് കത്തയക്കുന്ന പരിപാടി മൂന്നാം പീടികയിൽ  അലങ്കോലപ്പെടുത്തുകയും പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും  ചെയ്ത സിപിഎം  നാട്ടിൽ സംഘർഷം ഉണ്ടാക്കുകയാണെന്ന് എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒരാഴ്ച മുമ്പ് സമാനമായ സംഭവം കതിരൂരിലും ഉണ്ടായി. ബാബരി വിധിക്കെതിരെ ന്യൂനപക്ഷ സ്നേഹം നടിച്ച് പ്രസ്താവന ഇറക്കുന്നവർ തന്നെ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. ബാബരി വിധിക്കെതിരായ പ്രതിഷേധ പരിപാടികളെ തടസ്സപ്പെടുത്താനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഒരു ജനപ്രതിനിധിയുടെ നേത്രത്വത്തിലാണ്  മൂന്നാം പീടിക പള്ളി പരിസരത്ത് അക്രമം നടത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരെ ആശുപത്രിയിൽ വെച്ചും ആക്രമിക്കുന്ന അവസ്ഥയുണ്ടായി. ഇത് ഗുരുതര പ്രശ്ങ്ങൾക്ക് ഇടവരുത്തും. ആശുപത്രി അധിക്രതർ ആശുപത്രിയിൽ കയറിയുള്ള അക്രമത്തിനെതിരെ പോലീസിൽ പരാതിപ്പെടണം. അല്ലാത്തപക്ഷം അവരുട കൂടി അറിവോടെയാണ് അക്രമം നടത്തിയതെന്ന് അനുമാനിക്കേണ്ടി വരും. സിപിഎം ഏരിയ നേത്രത്വത്തിന്റെ അറിവോടെയാണ് അക്രമങ്ങൾ അരങ്ങേറുന്നത്. പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അക്രമം തുടർന്നാൽ ജനകീയമായി ചെറുത്ത് നിൽക്കാൻ പാർട്ടി നിർബന്ധിതരാവുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
                    മണ്ഡലം പ്രസിഡന്റ്‌ റഫീഖ് കീച്ചേരി, സെക്രട്ടറി ഷഫീക് വാവോട്ട് പാറ മുനീർ ശിവപുരം,  മാങ്ങാട്ടിടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷഫീക് വി പി എന്നിവർ സംസാരിച്ചു .

    No comments

    Post Top Ad

    Post Bottom Ad