Header Ads

  • Breaking News

    അര കിലോ കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റില്‍


    അര കിലോ കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റില്‍ .കേളകം പൊട്ടന്‍തോട് സ്വദേശി പി കെ ബാലന്‍, ഭാര്യ എം ശാരദ എന്നിവരെയാണ് പേരാവൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷും സംഘവും അറസ്റ്റ് ചെയ്തത്.മലയോര മേഖലകളിലെ സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാവൂര്‍ എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തികൊണ്ടുവരികയായിരുന്ന ദമ്പതിമാരെ പേരാവൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്. 

    എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷ്, എം ബി സുരേഷ് ബാബു, പി സി ഷാജി, എം പി സജീവന്‍, സി ഇ ഒ മാരായ സി എം ജെയിംസ്, എന്‍ സി വിഷ്ണു,സതീശന്‍, അമൃത ,ശിവദാസന്‍ ,ഉണ്ണികൃഷ്ണന്‍,എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി . പ്രതികളെ കോടതിയില്‍ ഹാജരാക്കി . മലയോര മേഖലയില്‍ ഉള്‍പ്പെടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി വസ്തുക്കളും വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

    No comments

    Post Top Ad

    Post Bottom Ad