Header Ads

  • Breaking News

    തലവേദനയും ബോധക്ഷയവും, ആശുപത്രിയിലെത്തിയ രോഗിയുടെ തലച്ചോറിനുള്ളില്‍ കണ്ടത്?


    തലവേദനയും ബോധക്കേടും അനുഭവപ്പെട്ട യുവാവ് ആശുപത്രിയിലെത്തി ചികിത്സ തേടി. ചൈനക്കാരനായ വാങ് ലീ ആണ് ചികിത്സ തേടിയത്. തലയില്‍ തരിപ്പ്, പെട്ടെന്ന് ബോധം നഷ്ടപ്പെടുക,

    ശരീരം കോച്ചിപ്പിടുക്കുന്ന അവസ്ഥയുണ്ടാവുക എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.
    പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് അയാളുടെ തലയ്ക്കുള്ളില്‍ എന്തോ അസ്വാഭാവികതയുള്ളതായി തോന്നി. എന്താണെന്ന് മാത്രം മനസിലായില്ല. വിശദമായ പരിശോധനകള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കിയതും മെഡിക്കല്‍ സംഘം ഞെട്ടി.

    ലീയുടെ തലച്ചോറിനുള്ളില്‍ ജീവനുളള വലിയൊരു പുഴു ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി അത് അയാളുടെ തലച്ചോറിനുളളിലുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

    തലയുടെ ഇടത് ഭാഗത്തുണ്ടായ തരിപ്പ് ആയിരുന്നു ആദ്യ രോഗ ലക്ഷണം.

    2007ല്‍ തുടങ്ങിയ ഈ ബുദ്ധുമുട്ട് മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്.
    രോഗം മൂര്‍ച്ഛിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം അറിയുന്നത്.

    12 സെന്റിമീറ്റര്‍ നീളത്തിലുള്ള പുഴുവായിരുന്നു വാങിന്റെ തലയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. മനുഷ്യ ശരീരത്തിനുള്ളില്‍ ഇത്രയും വലിയ പുഴു ജീവിക്കുക അസ്വഭാവികമായ കാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ ഈ പുഴുവിനെ പുറത്തെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad