Header Ads

  • Breaking News

    ഗൂഗിൾ മാപ് ഇനി 50 ഭാഷകളിൽ വഴികാട്ടിയാകും : പുതിയ ഫീച്ചർ അവതരിപ്പിച്ചു


    50 ഭാഷകളിൽ ഗൂഗിൾ മാപ് ഇനി വഴികാട്ടിയാകും. ഗൂഗിൾ മാപ്‌സ് കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചു. 
    വിനോദസഞ്ചാരികള്‍ക്ക് ഒരു സ്ഥലത്തിന്റെ പേരും, ലാന്‍ഡ്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമുള്ള ഭാഷയിൽ തിരഞ്ഞെടുത്തു കേൾക്കുവാൻ ഈ ഫീച്ചറിലൂടെ സാധിക്കും. 
    ലാന്‍ഡ്മാര്‍ക്കുകള്‍ക്ക് സമീപമുള്ള രു ചെറിയ സ്പീക്കര്‍ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ലൊക്കേഷന്‍ വായിച്ച്‌ കേൾപ്പിക്കും. അതോടൊപ്പം കുടുതല്‍ വിവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു.
    മലയാളത്തിലും ഈ സൗകര്യം ലഭ്യമാകും, ഫേണില്‍ ഗൂഗിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്ത് ഭാഷ മലയാളത്തിലേക്ക് മാറ്റിയാൽ മതിയാകും. ശേഷം പോകേണ്ട ലപ്പേര് കൊടുത്ത് യാത്ര തുടങ്ങിയാൽ തെക്കുകിഴക്ക് ദിശയില്‍ മുന്നോട്ട് പോകുക, തുടര്‍ന്ന് 400 മീറ്റര്‍ കഴിഞ്ഞ് വലത്തോട്ട് തിരിയുക. 
    200 മീറ്റര്‍ കഴിയുമ്ബോള്‍ ഇടത്തോട്ട് തിരിയുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മലയാളത്തില്‍ കേൾക്കാൻ സാധിക്കും. അതോടൊപ്പം തന്നെ ഇരുചക്രം ഓടിക്കുന്നവര്‍ക്ക് ഗൂഗിള്‍ മാപ്പിനോട് താല്‍പര്യം കൂടി വന്നിട്ടുണ്ട്. ഇരുചക്രം ഓടിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഇടവഴികൾ പ്രത്യേകമായി കാണിക്കാന്‍ തുടങ്ങിയതാണ് കാരണം. നേരത്തെ് കാറ് ഓടിക്കുന്നവര്‍ക്കും ബൈക്ക് ഓടിക്കുന്നവര്‍ക്കും ഒരേ റൂട്ട് തന്നെയായിരുന്നു. ലഭ്യമായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad