Header Ads

  • Breaking News

    ഡീസൽ വില വർദ്ധന;സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്കിലേക്ക്.



    സംസ്ഥാനത്ത് ഈ മാസം 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസൽ വില വർധനവും പരിപാലന ചെലവും വർധിച്ചതനുസരിച്ച് ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയാണ് കൺവെൻഷനിലൂടെ സമര പ്രഖ്യാപനം നടത്തിയത്. മിനിമം ചാർജ് പത്ത് രൂപയാക്കുക, കെഎസ്ആർടിസിയിലും സ്വകാര്യ ബസ്സുകളിലും കൺസെഷൻ ഒരു പോലെയാക്കുക, സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ-സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങൾ. നവംബർ 20 ന് സൂചന പണിമുടക്ക് നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad