Header Ads

  • Breaking News

    ഉറങ്ങി നേടാം 1 ലക്ഷം പ്രതിഫലം..



    ബംഗളൂരുവിലുള്ള വേക്ക്ഫിറ്റ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നൂറ് ദിവസം ഉറങ്ങുന്നതിന് 1 ലക്ഷം രൂപയെന്ന മോഹിപ്പിക്കുന്ന ഓഫര്‍ ഇന്‍റേണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്ലീപ്പ് ഇന്‍റേണ്‍ഷിപ്പ് എന്നാണ് ഇതിന്‍റെ പേര് തന്നെ. ആളുകളുടെ ഉറക്കത്തിന്‍റെ രീതി മനസ്സിലാക്കുവാന്‍ വേണ്ടിയാണ് കമ്പനി ഇത്തരമൊരു സംഗതിയുമായി രംഗത്തെത്തിയിട്ടുള്ളത്. വേറെ ഒരു പ്രത്യേകത കൂടിയുണ്ട്. നിങ്ങള്‍ വീട്ടിലുറങ്ങുന്നതുപോലെ തന്നെ പൈജാമ ഇട്ട് ഉറങ്ങിയാല്‍ മതി ഇവിടെയും.
    ഉറക്ക ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു സ്ലീപ്പ് ഇന്‍റേണ്‍ഷിപ്പ്. നമ്മുടെ ജീവിതത്തിൽ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്‍റെ പ്രധാന ഘടകമായി ഉറക്കത്തെ മാറ്റുന്നതിനുള്ള ഒരു പടിയാണ് ഇതെന്നാണ് ഇതിനെക്കുറിച്ച് വേക്ക്ഫിറ്റ് സ്ഥാപകനും ഡയറക്ടറുമായ ചൈതന്യ രാമലിംഗഗൌഡ വിശദീകരിക്കുന്നത്. 

    സ്ലീപ്പ്  ഇന്‍റേണ്‍ഷിപ്പില്‍ എന്താണ് ചെയ്യേണ്ടത്? "ഉറങ്ങുക. നിങ്ങൾക്ക് കഴിയുന്നിടത്തോളം സമയം, നിങ്ങൾക്ക് കഴിയുന്നിടത്തോളം ആഴത്തിലും മത്സരാധിഷ്ഠിതമായും. നിങ്ങൾ വിശ്രമിക്കുക. ബാക്കിയുള്ളവ ഞങ്ങൾക്ക് വിട്ടേക്കുക." എന്നാണ് ജോലിയെക്കുറിച്ച് കമ്പനിയുടെ വിശദീകരണം തന്നെ.
    ഇന്‍റേണ്‍സ് ചെയ്യേണ്ടത് ഇത്രയുമാണ്. 100 ദിവസം 9 മണിക്കൂര്‍ വീതം കമ്പനി നല്‍കുന്ന കിടക്കയില്‍ കിടന്ന് ഉറങ്ങണം. രാത്രിയില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയും ചെയ്യാം. കിടക്ക ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ഒരു സ്ലീപ് ട്രാക്കര്‍ ഉപയോഗിച്ച് അവരുടെ ഉറക്കരീതി  പരിശോധിക്കും എന്നത് മാത്രമാണ് കമ്പനി ചെയ്യുക.
    ആകെ ഒരു കണ്ടീഷന്‍ മാത്രം, 'ജോലി സമയത്ത്' ലാപ്ടോപ്പ് ഉപയോഗിക്കാന്‍ പാടില്ല. കൃത്യമായി അവരുടെ ജോലി പൂര്‍ത്തിയാക്കുന്ന ഇന്‍റേണിന് 100 ദിവസം കഴിയുമ്പോള്‍ പ്രതിഫലമായ 1 ലക്ഷം രൂപ കൈയിലെത്തും.
    സ്ലീപ്പ് ഇന്‍റേണിന് വേണ്ട യോഗ്യതകള്‍
    കമ്പനി വെബ്സൈറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യത എന്നത് ഉറക്കത്തോടുള്ള തീവ്രമായ അഭിനിവേശവും ഏത് അവസരത്തിലും ഉറങ്ങാനുള്ള സ്വതസിദ്ധമായ കഴിവും മാത്രമാണ്. കമ്പനി ആവശ്യപ്പെടുന്ന മറ്റൊരു 'വൈദഗ്ദ്ധ്യം' ഇതാണ്: "നിങ്ങളുടെ സ്വന്തം ഉറക്ക റെക്കോർഡുകൾ തകർക്കുന്നതിനുള്ള സമാനതകളില്ലാത്ത തീക്ഷ്ണത, ഈ മികച്ച കലയിലുള്ള വൈദഗ്ദ്ധ്യം, പിന്നെ നിങ്ങളുടെ സ്വന്തം പൈജാമയും. 

    No comments

    Post Top Ad

    Post Bottom Ad