Header Ads

  • Breaking News

    വമ്പന്‍ മാറ്റവുമായി വാട്‌സാപ്! സന്ദേശങ്ങള്‍ പരിശോധിക്കപ്പെട്ടേക്കാം


    ഫെയ്സ്ബുക്കിലൂടെയും വാട്സാപിലൂടെയും അയയ്ക്കുന്ന എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ ബ്രിട്ടിഷ് പൊലിസിനു കൈമാറണം എന്ന് അമേരിക്കയും ബ്രിട്ടനും. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇത് സംബന്ധിച്ച കരാര്‍ അടുത്ത മാസം ഒപ്പിടും.

    തീവ്രവാദവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അടക്കമുള്ള ക്രിമിനല്‍കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഈ സന്ദേശങ്ങള്‍ കിട്ടിയേ തീരൂവെന്നാണ് രാജ്യങ്ങളുടെ ആവശ്യമെന്ന് ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
    കരാര്‍ പ്രകാരം അമേരിക്കയിലെ പൗരന്മാരെക്കുറിച്ച് ബ്രിട്ടനോ, തിരിച്ച് അമേരിക്കയോ അന്വേഷണം നടത്തില്ല. എന്നാല്‍, ഈ നീക്കത്തിനെതിരെ ഫെയ്സ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. ഇതു നിലവില്‍ വന്നാല്‍, ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ സ്വകാര്യത അപകടത്തിലാകുമെന്നാണ് അവര്‍ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad