Header Ads

  • Breaking News

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍




    തലശ്ശേരി:
    രാത്രി റോഡിലിറങ്ങി വഴിയാത്രക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പരിഭ്രാന്തി സൃഷ്ടിച്ച 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നോല്‍ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പോലീസ് ജാമ്യത്തില്‍ വിട്ടു.
    മാഹി പെരുന്നാളിന് പോകുന്നതിനിടയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വഴിയാത്രക്കാരെ ഇയാള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരനാണ് പോലീസിനെ അറിയിച്ചത്. പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
    യുവാവിന്റെ പക്കലുണ്ടായിരുന്നത് എയര്‍ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം. ഓണ്‍ലൈന്‍ വഴി വാങ്ങിയതാണ് ഇതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ ഡിവൈ എസ് പി കെ.വി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ വിശദമായി ചോദ്യം ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad