Header Ads

  • Breaking News

    സ്‌കൂളിലെ മാലിന്യടാങ്കിലേയ്ക്ക് അഞ്ച് കുട്ടികൾ വീണു




    കൊല്ലം:
    ഏരൂരിൽ മാലിന്യടാങ്കിന്‍റെ സ്ലാബ് പൊളിഞ്ഞുവീണ്, അഞ്ച് കുട്ടികൾ കുഴിയിൽ വീണ് പരിക്കേറ്റു. ഏരൂർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് കുഴിയിൽ വീണത്. കൈക്കും കാലിനും സാരമായി പരിക്കേറ്റ രണ്ട് കുട്ടികളെ എസ്‍എടി ആശുപത്രിയിലേക്ക് മാറ്റി . ഉച്ചയ്ക്ക് ശേഷം ഒഴിവുള്ള പീരീഡിൽ കളിക്കുന്നതിനിടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. കുട്ടികൾ ഉറക്കെ കരഞ്ഞതിനെത്തുടർന്ന് അധ്യാപകരും നാട്ടുകാരും പിന്നീട് പൊലീസും പാഞ്ഞെത്തി, കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികളെല്ലാവരും ഇപ്പോഴുള്ളത്.
    കുഴിയിൽ വീണ കുട്ടികളിൽ രണ്ട് പേരുടെ കൈക്കും കാലിനും പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം. ഈ രണ്ട് കുട്ടികളെയാണ് എസ്‍എടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കൈ കഴുകുന്ന പൈപ്പിന് തൊട്ടടുത്താണ് മാലിന്യടാങ്ക്. ഇതിന് തൊട്ടടുത്ത് നിന്നാണ് കുട്ടികൾ കളിച്ചുകൊണ്ടിരുന്നത്. ടാങ്കിന് മുകളിൽ കയറി കളിക്കുന്നതിനിടെ സ്ലാബ് പൊളിഞ്ഞുവീഴുകയായിരുന്നു. ഇതിന് മുകളിൽ നിന്നിരുന്ന അഞ്ച് കുട്ടികളും കുഴിയിൽ വീണു. ടാങ്കിൽ മാലിന്യം കുറവായിരുന്നതിനാലും വെള്ളമില്ലാതിരുന്നതിനാലുമാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad