രാജ്യത്തിന്റെ പ്രാർത്ഥന വിഫലം, തമിഴ്‌നാട്ടിൽ കുഴൽക്കിണറിൽ വീണ സുജിത് മരണത്തിന് കീഴടങ്ങി
ഒടുവിൽ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു.രാജ്യത്തെ കണ്ണീരിലാഴ്ത്തി ട്രിച്ചി മണപ്പാറ നടുക്കാടിപ്പട്ടിയില് കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന് സുജിത്ത് മരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങള്‍ വിഫലമായി.. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്
കഴിഞ്ഞ മൂന്നുദിവസമായി കൂട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.ഇതിനിടെയാണ് മരിച്ചതായി സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കുഴല്‍ കിണറിന് സമാന്തരമായി തുരങ്കം നിര്‍മിക്കുന്നത് ഇതോടെ നിർത്തിവെച്ചു.
കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്‌നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണന്‍ അറിയിച്ചു.ഞായറാഴ്ച രാത്രി 10.30 ഓടെ കുഴൽകിണറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്.
www.ezhomelive.com

No comments
Post a Comment