സിപിഎം ആര്‍എസ്എസിനെ കൂട്ടുപിടിച്ചു: കെ.മുരളീധരന്‍ എം.പി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിനെ എതിര്‍ക്കാന്‍ സിപിഎം ആര്‍എസ്എസിനെ കൂട്ടുപിടിച്ചുവെന്ന് കെ.മുരളീധരന്‍ എം.പി. ആര്‍എസ്എസ് സിപിഎമ്മിന് വോട്ടുമറിച്ചു. എംഎല്‍എമാരെ എംപിമാരാക്കിയത് ജനത്തിന് ഇഷ്ടപ്പെട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ജാതി പറഞ്ഞ് വോട്ടുപിടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈഴവ എം.എല്‍.എ വേണമെന്ന നിലപാട് വീടുകള്‍തോറും കയറി പറഞ്ഞു. എന്‍എസ്എസ് നിലപാട് പരാജയപ്പെടുത്താന്‍ ഇതുവേണമെന്ന് ആവശ്യപ്പെട്ടുവെന്നും മുരളി ആരോപിച്ചു.
www.ezhomelive.com

No comments
Post a Comment