Header Ads

  • Breaking News

    ഉൾനാടൻ ജലപാത ; സർക്കാർ മുന്നോട്ടു തന്നെ. സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് ആകർഷകമായ പാക്കേജ്



    വളപട്ടണം ഉൾന്നാടൻ ജലപാത യാഥാർത്ഥ്യമാക്കാൻ സർക്കാർ മുന്നോട്ട്. ഭൂമിയും, വീടും നഷ്ടപ്പെടുന്നവർക്ക് മാതൃകാപരമായി നഷ്ടപരിഹാര പാക്കേജ് ഗവൺമെന്റ് പ്രഖ്യാപിച്ചു. അഞ്ചിന നിർദ്ദേശങ്ങളാണ് പാക്കേജിലുള്ളത്. 1. ഭൂമി നഷ്ടപ്പെടുന്നവർക്ക് നിലവിലെ മാർക്കറ്റ് റേറ്റിനനുസരിച്ചുള്ള തുക തന്നെ നൽകും. 2. വീട് നഷ്ടപ്പെടുന്നവർക്ക് യഥാർത്ഥ വില നിശ്ചയിച്ച് നഷ്ടം നികത്തി കൊടുക്കും. 3.വീട് വെച്ച് കൊടുക്കാൻ 10 സെന്റ് ഭൂമി ഗവൺമെന്റ് കണ്ടെത്തി നൽകും (പരമാവധി ഇപ്പോഴുള്ള ഭൂമിക്ക് അടുത്ത് തന്നെ ) 4. വീട് പെട്ടന്ന് എടുക്കാൻ പ്രയാസമുള്ളവർക്ക് പ്രത്യേക ഏജൻസി മുഖാന്തിരം വീട് നിർമ്മിച്ചു നൽകും. 5. വീട് നിർമ്മാണം പൂർത്തിയാകും വരെ ഒരു വർഷത്തേക്ക് വാടക ഇനത്തിൽ താമസിക്കാൻ ഏർപ്പാട് ചെയ്യും തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ടുവച്ചത്. ഇന്നലെ കലക്ട്രേറ്റിൽ ജലപാത വിഷയവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഈ കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടതായാണ് വിവരം. യോഗത്തിൽ പറയത്തക്ക എതിർപ്പുകളൊന്നും ഉണ്ടായില്ലെന്നാണ് സൂചനകൾ.

    No comments

    Post Top Ad

    Post Bottom Ad