Header Ads

  • Breaking News

    കേരള വഖഫ് ട്രൈബ്യൂണൽ നടത്തിയ പള്ളി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വൻ വിജയം.



    തളിപ്പറമ്പ:
    ഏഴോം ബോട്ട്‌ കടവ്‌ സുന്നീ വലിയ ജുമാ മസ്ജിദിലേക്ക്‌ വക്കഫ്‌ ട്രിബ്യൂണൽ നടത്തിയ വാശിയേറിയ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗമായ എപി( കാന്തപുരം) പാനലിന്‌ വൻ വിജയം. കഴിഞ്ഞ 30 വർഷത്തോളമായി എപി വിഭാഗം ഭരിച്ചു കൊണ്ടിരിക്കുന്ന മഹല്ലിൽ കഴിഞ്ഞ സർക്കാറിന്റെ ഭരണ സ്വാധീനമുപയോഗിച്ച്‌ ചേളാരി സമസ്ത കുപ്രചരം നടത്തി വരുകയായിരുന്നു .. ഇതിന്റെ ഭാഗമായി നാട്ടിൽ പല പ്രശ്നങ്ങളും ഉടലെടുക്കുകയുണ്ടായി .. നിലവിലെ കമിറ്റി പല വിട്ട്‌ വീഴ്ചകൾകും തയ്യാറായി എങ്കിലും മറുവിഭാഗം ധ്രാഷ്ട്യ സമീപനം കാഴ്ചവെക്കുകയാണ്‌ ഉണ്ടായത്‌ . ആയതിനാൽ അവർ വക്കഫ്‌ ബോർഡിൽ കേസ്സ്‌ റെജിസ്റ്റ്രർ ചെയ്യുകയും തൽഫലമായി വക്കഫ്‌ ബോർഡ്‌ ജനറൽ ബോഡി ഇലക്ഷൻ നടത്തുകയും ചെയ്തു ..തളിപ്പറമ്പ സി ഐ യുടെ നേതൃത്ത്വതിൽ,പഴയങ്ങടി,തളിപ്പറമ്പ,പരിയാരം എസ് ഐ യുടെ നിരീക്ഷണത്തിൽ കനത്ത പോലീസ് കാവലിലാണ്‌ തിരഞെടുപ്പ്‌ നടന്നത്‌.

    സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പിൽ.243 വോട്ടർമാരിൽ 193 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഔദ്യോഗിക പാനലിലെ 15 പേരും 101-118 വോട്ടു നേടി മഹാ ഭൂരിപക്ഷത്തിൽ വിജയിക്കുകയുണ്ടായി. മറു വിഭാഗത്തിന് 65 മുതൽ 89 വരെ വോട്ട് നേടാൻ മാത്രമേ സാധിച്ചിട്ടുള്ളൂ.അഡ്വക്കറ്റ് സോജൻ ജോസ് ആയിരുന്നു റിട്ടേണിങ് ഓഫീസർ.നിലവിലെ കമ്മിറ്റിയുടെ മുൻകാല പ്രവർത്തികളെ വിലയിരുത്തി ഔദ്യോഗിക പാനലിനെ മഹാഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ മഹല്ല് നിവാസികൾക്കും എസ് വൈ എസ് ,എസ് എസ് എഫ് , കെ എം ജെ നന്ദി അറിയിച്ചു.

    സി പി എം മുസ്തഫ ഹാജി യെ പ്രസിഡണ്ടായും സി കെ അബ്ദുൽ റസാഖിനെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. മഹല്ലിലെ സമ്പൂർണ്ണ വികസനത്തിനും മഹല്ല് നിവാസികളുടെ ക്ഷേമ കാര്യങ്ങൾക്കും ആയിരിക്കും പ്രഥമ പരിഗണന എന്ന് ഇരുവരും വാർത്താ കുറിപ്പിൽ അറിയിച്ചു.

    കെ അബ്ദുൾ ജബ്ബാർ , സി ടി ഷിഹാബുദ്ധീൻ എന്നിവരെ വൈസ്‌ പ്രസിമാരായും.. എ റിയാസ്‌ , മാജിദ്‌ റഹ്മാൻ എന്നിവരെ ജോയി സിക്രമാരായും എം എം വി അബ്ദുള്ളയെ ട്രഷറർ ആയും തിരഞെടുത്തു..

    No comments

    Post Top Ad

    Post Bottom Ad