Header Ads

  • Breaking News

    വ്യോമസേനയില്‍ തൊഴിലവസരം : റിക്രൂട്ട്മെന്റ് റാലി



    വ്യോമസേനയില്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ തൊഴിലവസരം. ബിരുദവും ബി.എഡും നേടിയ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി, കോയമ്ബത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇതിനായി എയര്‍മാന്‍ റിക്രൂട്ട്മെന്റ് റാലി നടത്തും. കേരളത്തില്‍നിന്നുള്ളവര്‍ക്കുള്ള റാലി ഒക്ടോബര്‍ 21-നാണ് നടക്കുക.
    റാലിക്ക് ശേഷം എഴുത്ത് പരീക്ഷയുണ്ടാകും. ആദ്യഘട്ട എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ രണ്ടാംഘട്ട പരീക്ഷയെഴുതാന്‍ സാധിക്കു. ഇതില്‍ വിജയിക്കുന്നവര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായുള്ള അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഉണ്ടാവും. ഇതില്‍ ഒരു ടെസ്റ്റ് ഇഷ്ടമുള്ള മൂന്നുവിഷയങ്ങളില്‍ ഏതെങ്കിലുമൊന്നിനെക്കുറിച്ച്‌ ക്ലാസ് എടുക്കേണ്ടതാണ്. തുടര്‍ന്ന് വൈദ്യപരിശോധന. അടുത്ത ഏപ്രില്‍ 30-ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.
    തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കര്‍ണാടകയിലെ ബെലഗാവിയിലുള്ള ബേസിക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 12 ആഴ്ച നീളുന്ന ജോയന്റ് ബേസിക് ഫേസ് ട്രെയിനിങ് (ജെ.ബി.പി.ടി.) ഉണ്ടാകും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ വ്യോമസേനയുടെ വിവിധ പരിശീലനകേന്ദ്രങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കും.ഗ്രൂപ്പ് ‘എക്‌സ് ‘ വിഭാഗത്തില്‍പ്പെടുന്ന എയര്‍മാന്‍ ട്രേഡാണിത്.

    No comments

    Post Top Ad

    Post Bottom Ad