Header Ads

  • Breaking News

    കണ്ടങ്കാളി പാടം നികത്തണോ? സമരത്തിന് മുന്നിൽ സിപിഎം വഴങ്ങുന്നതോ ?


    പയ്യന്നൂര്‍: 
    കണ്ടങ്കാളിയില്‍ നെല്‍വയല്‍ നികത്തി കേന്ദ്രീകൃത എണ്ണ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സി.പി.എമ്മിനകത്ത് പ്രതിഷേധം ശക്തമാകുന്നതായി സൂചന. ഭാരത് പെട്രോളിയം കോര്‍പറേഷനെ പൂര്‍ണമായും ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ പയ്യന്നൂരിലെ പാര്‍ടിക്കകത്ത് നേരത്തേയുണ്ടായ എതിര്‍പ്പ് കൂടുതല്‍ ശക്തമാവുകയാണ്. സമരത്തെ പരസ്യമായി എതിര്‍ക്കാന്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ല.2017 ഏപ്രില്‍ മാസം മുതല്‍ കണ്ടങ്കാളിയില്‍ പദ്ധതിക്കെതിരായ സമരം നടക്കുന്നുണ്ട്. കണ്ടല്‍ വനങ്ങളുടെയും പുഴയോരത്തിന്റെയും സാമീപ്യമുള്ള 85 ഏക്കര്‍ നെല്‍വയലാണ് BPCLന്റെയും HPCL ന്റെയും കേന്ദ്രീകൃത എണ്ണ സംഭരണ പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

    No comments

    Post Top Ad

    Post Bottom Ad