ഇടുക്കിയില്‍ 26ന് യുഡിഎഫ് ഹര്‍ത്താല്‍
ഈ മാസം 26ന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ അതൃപ്തിയുമായി ഭരണകക്ഷിയായ സിപിഐയും രംഗത്തെത്തിയിരുന്നു.

No comments
Post a Comment