Header Ads

  • Breaking News

    പയ്യന്നുർ കോളേജിൽ SFI ആക്രമണം


    പയ്യന്നൂർ: പയ്യന്നൂർ കോളേജിൽ കെ.എസ്.യു. പ്രവർത്തകരെ മർദിച്ചതായി പരാതി. പരിക്കേറ്റ കെ.എസ്.യു. ഒന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ യു.എം.ഷഹനാദ് (19), മേഘന മുരളി എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിനുവേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ എസ്.എഫ്.ഐ. പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു. കുറ്റപ്പെടുത്തി.

    മർദ്ദനത്തിൽ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.എസ്.യു. കണ്ണൂർ ജില്ലാ സെക്രട്ടറി നവനീത് നാരായണൻ എന്നിവർ പ്രതിഷേധിച്ചു.

    No comments

    Post Top Ad

    Post Bottom Ad