Header Ads

  • Breaking News

    നിയന്ദ്രണം വിട്ട രണ്ട് ചരക്ക് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽഡ്രൈവർമാർക്ക് പരിക്ക്



    തലശ്ശേരി ദേശിയ പാതയിൽ പാലിശ്ശേരി സിവ്യൂ പാർക്കിന് മുന്നിൽ നിയന്ദ്രണം വിട്ട രണ്ട് ചരക്ക് ലോറികൾ നേർക്ക് നേർക്ക് നേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരു വാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. തകർന്ന കാബിനുകൾക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവർമാരെ വിവരമറിഞ്ഞെത്തിയ തലശ്ശേരി അഗ്നിശമന സേനാ ഭടന്മാർ അര മണിക്കൂറോളം സാഹസപ്പെട്ട് വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കുകൾ ഗുരുതരമല്ല. കണ്ണൂരിലേക്ക് ടൈൽസുമായി പോവുകയായിരുന്ന കെ.എൽ - 58- പി. 39 15 ശ്രീ മഹാദേവ് കമ്പനി വക കണ്ടെയ്നറും തേങ്ങയുമായി കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എൽ.4l.എൻ.8297 മഹീന്ദ്ര ലോറിയുമാണ് കൂട്ടിയിടിച്ചത്. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ തൃശൂർ സ്വദേശി കുന്നത്ത് വീട്ടിൽ പ്രദീഷ് (31), തലശ്ശേരി സഹകരണ ആശുപത്രിയിലും മഹീന്ദ്ര ലോറി ഡ്രൈവർ ചിറ്റാരിപറമ്പ് ചൂണ്ടയിലെ ആകാശ് ഭവനിൽ പ്രസാദ് (40) ജനറൽ ആശുപത്രിയിലുമാണുള്ളത്. കൂട്ടിയിടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നിയ ലോറികൾ തൊട്ടപ്പുറം കോരച്ചാം കണ്ടി കുന്നിന്റെ സംരക്ഷണഭിത്തിക്കടുത്ത് ചളിയിൽ അകപ്പെട്ടാണ് നിലച്ചത്.അപകടത്തെ തുടർന്ന് ദേശിയ പാതയിൽ മണിക്കൂറോളം വാഹന ഗതാഗത കുരുക്കുണ്ടായി .



    ബസ്സുകൾ ഉൾപെടെയുള്ള വലിയ വാഹനങ്ങളെ വൺവേ അടിസ്ഥാനത്തിലാണ് നിയന്ദ്രിച്ചത്. സ്റ്റേഷൻ ഓഫിസർ എം.എസ്.ശശിധരന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന അപകടസ്ഥലത്ത് എത്തുമ്പോൾ തകർന്ന കാബിനകത്ത് സ്റ്റിയറിംഗിനും ഡാഷ് ബോർഡിനുമിടയിൽ ഇരുകാലുകളും കുടുങ്ങി പ്രാണവേദനയിൽ പിടയുകയായിരുന്നു ഡ്രൈവർമാർ .ഹൈഡ്രോളിക് കട്ടറുപയോഗിച്ചാണ് പുറത്തെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad