Header Ads

  • Breaking News

    പയ്യന്നൂരിൽ ലോറി ഓട്ടോയിലിടിച്ച് അപകടം ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം



    ലോറി ഓട്ടോയിലിടിച്ച് അപകടം ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം
    പയ്യന്നൂർ ദേശീപാതയിൽ പേരുമ്പയിൽ നാഷണൽ പെർമിറ്റ് ലോറി ഓട്ടോയിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരം ഓട്ടോ ഡ്രൈവർ കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ അരുൺകുമാറിനാണ് പരുക്കേറ്റത്.

    ഇന്ന് രാവിലെ ഒമ്പതരമണിയോടെയാണ് അപകടം. പരുക്കേറ്റ അരുണിനെ പയ്യന്നൂർ സഹകരണ ആശുപ്രതിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    കുഞ്ഞിമംഗലത്ത് നിന്നും സ്കൂൾ കുട്ടികളുമായി പയ്യന്നൂരിലേക്ക് വന്ന് തിരിച്ചു പോവുകയായിരുന്ന കെ. എൽ 13 എ. എം 2715 നമ്പർ ഓട്ടോയിൽ പെരുമ്പയിൽ വെച്ച് ഗുജറാത്തിലേക്ക് പൈനാപ്പിളുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad