Header Ads

  • Breaking News

    വിദ്യാർഥികൾക്ക്‌ ഇനി മുതൽ ബസ്സുകളിൽ ഇരുന്ന് യാത്ര ചെയ്യാം



    വിദ്യാർഥികൾക്ക്‌ ഇനി മുതൽ ബസ്സുകളിൽ ഇരുന്ന് യാത്ര ചെയ്യാം. സ്കൂൾ, കോളേജ് വിദ്യാർഥികളെ ബസ്സുകളിൽ സീറ്റൊഴിവുണ്ടെങ്കിൽ ഇരുന്ന് യാത്രചെയ്യുന്നതിൽനിന്ന്‌ ബസ് ജീവനക്കാർ വിലക്കിയാൽ ഇനിമുതൽ കർശന നടപടിയുണ്ടാകും.

    സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങൾ എല്ലാ ബസ്സുടമകളും ജീവനക്കാരും കൃത്യമായി പാലിക്കണമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ നിർദേശിച്ചു.
    ബസ് യാത്രക്കാരുടെ ചീത്തവിളി ഭയന്ന്, ബസ്സുകളിൽ സീറ്റൊഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും പെൺകുട്ടികളുൾപ്പെടെ മിക്കപ്പോഴും ഇരുന്ന് യാത്ര ചെയ്യാറില്ല. ഇരുന്ന് യാത്രചെയ്യാൻ അനുവദിക്കുന്ന അപൂർവം ബസ്സുകളുമുണ്ട്.
    ബസ്സ് യാത്രാവേളകളിൽ വിദ്യാർഥികൾക്കുള്ള പരാതികൾ അധികൃതരെ അറിയിക്കുന്നതിന് എല്ലാ ബസ്സുകളിലും വിദ്യാർഥികൾക്ക് കാണുന്ന വിധത്തിൽ പോലീസ്, മോട്ടോർ വാഹനവകുപ്പ് കാര്യാലയങ്ങളുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കാനും അധികൃതർ നിർദേശിച്ചു

    No comments

    Post Top Ad

    Post Bottom Ad