Header Ads

  • Breaking News

    ആധാര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാതെ പാന്‍ കാര്‍ഡ് ലഭിക്കും; വിജ്ഞാപനമിറങ്ങി



    ആധാര്‍ കാര്‍ഡുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ അപേക്ഷിക്കാതെ തന്നെ പാന്‍ കാര്‍ഡ് ലഭിക്കും. പാന്‍ കാര്‍ഡ് ഇല്ലാതെ ആധാര്‍ വിവരങ്ങള്‍ മാത്രം നല്‍കിയവര്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും നല്‍കേണ്ടതില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്(CBDT) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നു.

    ആദായ നികുതി അടക്കുന്നവരില്‍ ആധാര്‍ കാര്‍ഡ് മാത്രമുള്ളവര്‍ക്ക് പുതിയ പാന്‍കാര്‍ഡുകള്‍ നല്‍കുമെന്ന് നേരത്തെ സിബിഡിറ്റി ചെയര്‍മാന്‍ പിസി മോദി പറഞ്ഞിരുന്നു. ആധാറും പാനും കൂടി ലിങ്ക് ചെയ്താല്‍ മാത്രമേ നടപടികള്‍ പൂര്‍ണമാവുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    ആധാറും പാന്‍ കാര്‍ഡും ലഭിക്കാന്‍ വേണ്ടി നല്‍കേണ്ട വിവരങ്ങള്‍ ഒന്നുതന്നെയാണ് എന്നത് കണക്കിലാക്കിയാണ് പുതിയ തീരുമാനം. 120കോടി ആധാര്‍ നമ്പറുകളാണ് ഇതുവരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 41കോടി പാന്‍ കാര്‍ഡ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 22കോടി പാന്‍ കാര്‍ഡ്ുകള്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad