Header Ads

  • Breaking News

    മൂത്തേടത്ത് ഹൈസ്‌കൂള്‍ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും


    മലബാറിലെ വിദ്യാഭ്യാസ രംഗത്തെ നൂറ്റാണ്ടിന്റെ സാക്ഷിയായ മൂത്തേടത്ത് ഹൈസ്‌കൂള്‍ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 125-ാം വാര്‍ഷികാഘോഷങ്ങള്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം അടുത്ത വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂളില്‍ ചേര്‍ന്ന സ്വാഗതസംഘത്തിന്റെയും വിവിധ സബ്കമ്മറ്റി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലാണ് ആഘോഷപരിപാടികളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ തലങ്ങളില്‍ നടത്തുന്ന പ്രചാരണ പരിപാടികളെപ്പറ്റിയും സൂവനീര്‍ പ്രസിദ്ധീകരണത്തേപ്പറ്റിയും യോഗം ചര്‍ച്ചചെയ്തു.

    No comments

    Post Top Ad

    Post Bottom Ad