Header Ads

  • Breaking News

    ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്


    മയ്യിൽ പഞ്ചായത്ത് കയരളം മേഖലയിൽ ഭ്രാന്തൻ കുറുക്കാന്റെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്. കയരളം മേച്ചേരി, ഒറപ്പാടി, കിളിയളം, കണ്ടക്കൈ എന്നിവിടങ്ങളിലുള്ള അഞ്ചോളം പേർക്കാണ് കടിയേറ്റത്. പരിക്കേറ്റ മേച്ചേരിയിലെ ജാനകി, ഷീന, കിളിയളത്തെ പ്രജിത, നാരായണൻ, ഒറപ്പടിയിലെ നാരായണി, കണ്ടക്കൈ ചാലവയലിലെ പി. വി ബാലകൃഷ്ണൻ എന്നിവർ കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളേജ്, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സതേടി. എല്ലാവർക്കും വീടിന് സമീപങ്ങളിൽ നിന്നാണ് കുറുക്കന്റെ കടിയേറ്റത്. ഒറപ്പടി ഭാഗത്തു നിന്നും വന്ന കുറുക്കൻ കിളിയളം, മേച്ചേരി എന്നീ പ്രദേശത്തുള്ളവരെയും കടിക്കുകയായിരുന്നു. കൂടാതെ നിരവധി വളർത്തുമൃഗങ്ങൾ, തെരുവ് നായകൾ, തുടങ്ങിയവയ്ക്കും കടിയേറ്റിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇതിനുമുമ്പും ഭ്രാന്തൻ കുറുക്കന്റെ അക്രമം ഉണ്ടായിരുന്നു. പ്രദേശവാസികൾ ആശങ്കയിലാണ്.

    No comments

    Post Top Ad

    Post Bottom Ad