രണ്ട് കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിൽ
രണ്ട് കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിൽ
രണ്ട് കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിൽ. ചിറക്കൽ പുഴാതി പടിഞ്ഞാറെ മൊട്ട സാംസ്ക്കാരിക നിലയത്തിന് സമീപം നിഷാ നിവാസിൽ ചീപ്പിലാട്ട് പാറയിൽ വീട്ടിൽ സി.വി.പ്രവേശന്റെ മകൻ സി.വി.നിവേദ് 21നെയാണ് തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.വി.പ്രഭാകരന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ബംഗളൂരുവിൽ കോൾ സെന്റർ ജീവനക്കാരനായ നിവേദ് തളിപ്പറമ്പിലേക്ക് കഞ്ചാവ് എത്തിക്കുന്ന കരിയർമാരിൽ ഒരാളാണെന്ന് എക്സൈസ് സംഘം പറഞ്ഞു.
മാർക്കറ്റിൽ രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള 2.150 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിയെ ഇന്ന് തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

No comments
Post a Comment