Header Ads

  • Breaking News

    രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് കണ്ണൂരിലെത്തും



    രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തും പരിസരത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന് റോഡ് മാര്‍ഗം ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍, അമ്പായത്തോട് വഴി വയനാട്ടിലേക്ക് പോവും. രാഹുല്‍ കടന്നുപോകുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എസ്പിജി ഉദ്യോഗസ്ഥര്‍ എത്തി വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും മട്ടന്നൂരില്‍ ചേര്‍ന്നു. വയനാട്ടിലെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാനാണ് രാഗുല്‍ഗാന്ധി എത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad