Header Ads

  • Breaking News

    മയ്യിൽ ഐ ടി എം കോളേജിൽ സംഘർഷം


    മയ്യിൽ ഐ. ടി. എം കോളേജിൽ മെമ്പർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് സംഘർഷം. എസ്. എഫ്. ഐ, എം. എസ്. എഫ് പ്രവർത്തകരാണ് സംഘർഷത്തിന് ശ്രമിച്ചത്.
    എതിർശബ്ദങ്ങളെ ഭയക്കുന്ന ഭീരുക്കളായി എസ്. എഫ്. ഐ മാറിയെന്ന് എം. എസ്. എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. എം. എസ്. എഫ് അംഗത്വ വിതരണത്തിനും, യൂണിറ്റ് രൂപീകരണത്തിനുമായി മയ്യിൽ ഐ. ടി. എം കോളേജിലെത്തിയ എം. എസ്. എഫ് നേതാക്കളെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത എസ്. എഫ്. ഐ നടപടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. ഏകാധിപത്യ ക്യാമ്പസുകളിൽ എതിർപ്പുകളെ മറികടന്ന് ജനാധിപത്യം പുലരും വരെ എം. എസ്. എഫ് പോരാടുമെന്നും ജില്ലാ പ്രസിഡൻറ് ഷജീർ ഇഖ്ബാൽ, ജനറൽ സെക്രട്ടറി ജാസിർ.ഒ.കെ. എന്നിവർ പ്രസ്താവിച്ചു. എം. എസ്. എഫ് ക്യാമ്പസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം മയ്യിൽ ഐ. ടി. എം കോളേജിലെ വിദ്യാർഥിനി ഫാത്തിമയ്ക്കു നൽകി ജില്ലാ പ്രസിഡൻറ് ഷജീർ ഇഖ്ബാൽ നിർവ്വഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി ജാസിർ ഒ. കെ, അസ്മിന അഷ്റഫ്, ഇജാസ് ആറളം, ആസിഫ് ചപ്പാരപ്പടവ്, തസ്ലീം അടിപ്പാലം, അസ്ലം പാറേത്, ഇർഫാൻ പി. എ, അജ്മൽ റഹ്മാൻ, ഫായിസ് വാരം, നിഹാല, ഉമർ പി. കെ, ബാസിത് മാണിയൂർ, അൻസാർ, മിദ്ലാജ് തുടങ്ങിയവർ സംസാരിച്ചു. ഐ. ടി. എം. കോളേജിൽ പ്രഥമ എം. എസ്. എഫ് ഹരിത യൂണിറ്റ് കമ്മിറ്റിയും രൂപീകരിച്ചു.

    No comments

    Post Top Ad

    Post Bottom Ad