Header Ads

  • Breaking News

    ഫോക്‌ലോർ ദിനത്തിൽ ടിവി ലക്ഷ്മണൻ കോമരത്തിനു ആദരം


    പഴയങ്ങാടി:
     രണ്ടു പതിറ്റാണ്ട് കാലമായി വിവിധ ക്ഷേത്രങ്ങളിൽ കളിയാട്ടത്തിന് കാർമികത്വം വഹിച്ചു വരുന്ന ചെറുകുന്ന് താവത്തെ ടിവി ലക്ഷ്മണനെ താവം  ഈഗിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു.

    കേരള ഫോക്‌ലോർ അക്കാദമി കണ്ണൂർ നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെ നടത്തിയ ആദരം പരിപാടി മുൻ ഫോക്‌ലോർ അക്കാദമി
     അംഗം സുധീർ വെങ്ങര ഉദ്ഘാടനം ചെയ്തു. പി പി സന്തോഷ്‌ അധ്യക്ഷനായി   നികേഷ് താവം, സതീഷ് വെങ്ങര കെ വി പ്രമോദ്,ടി  ഷിനു, കെവി ലതീഷ്, കെ രാജേഷ്, രമ ഭാർഗ്ഗവൻ, വിജി ഗോപാൽ, കെ രോഷിത എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad