Header Ads

  • Breaking News

    ബൈക്കിടിച്ച് കണ്ണാടിപറമ്പ സ്വദേശി മരിച്ചു


    പരിയാരം :
    ബൈക്ക് തട്ടിപരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടിപറമ്പ സ്വദേശി അരിങ്ങളേത്ത് പ്രഭാകരൻ (60) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.30 ന് പുല്ലുപ്പി റോഡിലെ മരമില്ലിന് സമീപത്ത് വെച്ച് പ്രഭാകരനെ ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു.

    ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തെ മെഡിക്കൽ കോളെജിലെക്ക് മാറ്റുകയായിരുന്നു ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു അന്ത്യം. ഭാര്യ, യശോദ, മകൾ: പ്രസീത.

    No comments

    Post Top Ad

    Post Bottom Ad