Header Ads

  • Breaking News

    യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ അനിശ്ചിതകാല സമരത്തിന്


    യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ അനിശ്ചിതകാല സമരത്തിന്
    പ്രവര്‍ത്തന ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പടെ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേര്‍സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സര്‍ക്കാരിന് നിവേദനം നല്‍കി. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലും കാലോചിതമായ വര്‍ദ്ധനവ് വേണം. സ്വകാര്യ ബസുകളുടെ മുന്നിലും പിന്നിലുമായി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി നയം നിര്‍ത്തുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ഷാവര്‍ഷം വര്‍ദ്ധിപ്പിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനികളുടെ നയം അവസാനിപ്പിക്കുക, സംസ്ഥാനത്ത് ഒരു ട്രാന്‍സ്‌പോര്‍ട്ട് നയം രൂപീകരിക്കുക തുടങ്ങിയവയും ബസുടമകളുടെ ആവശ്യങ്ങളാണ്. തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad