Header Ads

  • Breaking News

    കശ്മീരില്‍ നിന്ന് സൈന്യം പിന്മാറണം: കൊല്ലം കളക്ടറേറ്റിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് ഭീഷണി സന്ദേശം


    കൊല്ലം:
    കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് സന്ദേശം. വാട്‌സ്ആപ്പിലൂടെയാണ് സൈന്യം കശ്മീര്‍ വിടണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ്ആപ്പ് നമ്പറിലേയ്ക്കാണ് സന്ദേശം എത്തിയത്. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    ചൊവ്വാഴ്ച രാത്രി 10.45 നാണ് ഹിന്ദി, ഉറുദു ഭാഷകളിലാണ് സന്ദേശം എത്തിയത്. പാക്കിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82 ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് സന്ദേശം. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ദുരന്ത നിവാരണ സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

    കശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും, ഇന്ത്യ തുലയട്ടെ എന്നും പാക്കിസ്ഥാനില്‍ നിന്നെത്തിയ സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ രാജ്യാന്തര ഏജന്‍സികളുടെ ഉള്‍പ്പെടെ സഹായം തേടും. ഇന്റലിജന്‍സ് മേധാവി ദേശീയ സുരക്ഷ ഏജന്‍സികള്‍ക്കും വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad