Header Ads

  • Breaking News

    പഴയങ്ങാടി മുട്ട് കണ്ടി പ്രദേശത്തെ കണ്ടല്‍കാടുകള്‍ക്ക് ഭീഷണിയായി മാലിന്യനിക്ഷേപം

    ❮ BACK


    ഏഴോം ഗ്രാമ പഞ്ചായത്തിലെ പഴയങ്ങാടി മത്സ്യമാര്‍ക്കറ്റ് മുതല്‍ മുട്ടുകണ്ടി വരെയുള്ള പ്രദേശത്താണ് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത്. രാത്രി കാലങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകളും മറ്റും നിറച്ച മാലിന്യങ്ങള്‍ കണ്ടല്‍കാടുകള്‍ക്കിടയില്‍ നിക്ഷേപിക്കുകയാണ്. 

    മൂക്കുപൊത്തി വേണം ഇതുവഴി സഞ്ചരിക്കാന്‍. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പഴയങ്ങാടി റിവര്‍വ്യൂ പാര്‍ക്ക് സമീപവും മാലിന്യനിക്ഷേപം വ്യാപകമാണ്. ഇത് ഇവിടെയെത്തുന്നവര്‍ക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നു. അപൂര്‍വ്വ ഇനം കണ്ടലുകള്‍ കണ്ടുവരുന്ന പ്രദേശമാണ് പഴയങ്ങാടി മുട്ട്കണ്ടി പ്രദേശം. കണ്ടല്‍ക്കാടുകള്‍ നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 

    മാലിന്യനിക്ഷേപം പഴയങ്ങാടി പുഴയില്‍ മത്സ്യസമ്പത്ത് കുറയുന്നതിനും ഇടയാക്കിയതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. മാലിന്യനിക്ഷേപം തടയുന്നതിനായി സി.സി.ടി.വി ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉണ്ട്. മാലിന്യനിക്ഷേപം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. കണ്ടല്‍കാടുകള്‍ക്കിടയിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുമ്പോള്‍ ആരോഗ്യവകുപ്പിനും പഞ്ചായത്തിനും  മിണ്ടാട്ടമില്ലെന്നും ആക്ഷേപമുണ്ട്







    No comments

    Post Top Ad

    Post Bottom Ad