Header Ads

  • Breaking News

    മെമ്പർഷിപ്പ് ക്യാമ്പയിനിടെ എസ്എഫ്ഐ അക്രമം.


     കൊട്ടില ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എംഎസ്എഫ് മെമ്പർഷിപ്പ് വിതരണോദ്ഘാടനത്തിനിടയിൽ പുറത്ത് നിന്നെത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ അക്രമികൾ അക്രമമഴിച്ചുവിടുകയും മെമ്പർഷിപ്പ് കീറിയെറിയുകയും ചെയ്തു. ആക്രമണത്തിൽ  msf ജില്ലാ ക്യാംപസ് വിംഗ് കൺവീനർ തസ്‌ലീം അടിപ്പാലം,  കല്യാശേരി മണ്ഡലം എംഎസ്എഫ് ജോ സെക്രട്ടറി സ്ജഫീർ കെ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.  സാരമായ പരിക്കുകളോടെ ഇരുവരെയും തളിപ്പറമ്പ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
       വിദ്യാലയങ്ങളിലെ സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തിന് നേരെയുള്ള എസ്എഫ്ഐ കാടത്തത്തിനെതിരെ പ്രതിഷേധമുയരണമെന്ന് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പ്രസ്താവിച്ചു

    No comments

    Post Top Ad

    Post Bottom Ad