Header Ads

  • Breaking News

    സാനിയയുടെ ഗ്ലാമര്‍ രംഗങ്ങളുമായി 'പതിനെട്ടാം പടി'യിലെ പാര്‍ട്ടി സോങ്, വൈറല്‍ ( വീഡിയോ)




    സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന പതിനെട്ടാംപടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ 'പതിനെട്ടാം പടി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കാറ്റലകള്‍ വിണ്ണാകെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്. 

    വിനായക് ശശികുമാറിന്റെ വരികള്‍ക്ക് എ.എച്ച്‌. കാഷിഫാണ് സംഗീതം നല്‍കിയിരിക്കുന്നത്.
    സാനിയ ഇയപ്പന്‍ ഗ്ലാമറസായി എത്തുന്ന, പാര്‍ട്ടി സോങ് ആയി അണിയിച്ചൊരുക്കിയ ​ഗാനരം​ഗം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. സാനിയയുടെ ഗ്ലാമര്‍ രംഗങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ക്ക് പുറമേ ഗാനത്തിനും വിമര്‍ശനങ്ങളുണ്ട്.
    പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി, 65 പുതുമുഖങ്ങള്‍ തുടങ്ങി വലിയ ഒരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad