Header Ads

  • Breaking News

    തളിപ്പറമ്പില്‍ വനിത പോലീസിന്റെ വീട്ടില്‍ മോഷണം



    തളിപ്പറമ്പ്: 
    വനിതാ പോലീസിന്റെ വീട്ടിൽ മോഷണം എട്ട് പവന്റെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ധന്യ മോളുടെ കാഞ്ഞിരങ്ങാട്ടുള്ള വീട്ടിലാണ് കവർച്ച നടന്നത്. ഒരാഴ്ച മുമ്പാണ് കവർച്ച നടന്നത്.
    വീട്ടിലെ വേലക്കാരിയാണ് കവർച്ച നടത്തിയതെന്ന സംശയത്താൽ പരാതി നൽകിയിരുന്നില്ല. ഇതേ വരെ ആഭരണങ്ങൾതിരിച്ചു കിട്ടാത്ത സാഹചര്യത്തിലാണ് ധന്യ മോൾ ഇന്നലെ പരാതി നൽകിയത്. പേലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad